Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carol Competition

Europe

ജോ​യ് ടു ​ദ വേ​ൾ​ഡ് എ​ട്ടാം സീ​സ​ൺ: ക്രി​സ്മ​സ് കാ​ര​ൾ ഗാ​ന​മ​ത്സ​രം ഡി​സം​ബ​ർ ആ​റി​ന്

ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ ഗാ​യ​ക സം​ഘ​ങ്ങ​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ഗ​ർ​ഷോം ടി​വി​യും ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ഏ​ഴു സീ​സ​ണു​ക​ളാ​യി ന​ട​ത്തി​വ​രു​ന്ന ക്രി​സ്‌​മ​സ്‌ കാ​ര​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ എ​ട്ടാം പ​തി​പ്പ് ഡി​സം​ബ​ർ ആ​റി​ന് ക​വ​ൻ​ട്രി വി​ല്ല​ൻ ഹാ​ൾ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ൽ ന​ട​ത്ത​പെ​ടു​ന്ന സം​ഗീ​ത വി​രു​ന്ന് വി​വി​ധ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടേ​യും ക്വ​യ​ർ ഗ്രൂ​പ്പു​ക​ളു​ടെ​യും യു​വ​ഗാ​യ​ക​രു​ടെ​യും ഒ​ത്തു​ചേ​ര​ലി​നു വേ​ദി​യാ​കും. പ​രി​പാ​ടി​യി​ൽ സം​ഗീ​ത സാം​സ്കാ​രി​ക ആ​ത്മീ​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും.

കാ​ര​ൾ ഗാ​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​മു​ഖ ഗാ​യ​ക​രെ​യും സം​ഗീ​ത​ജ്ഞ​രെ​യും അ​ണി​നി​ര​ത്തി​കൊ​ണ്ട് ല​ണ്ട​നി​ലെ പ്ര​മു​ഖ സം​ഗീ​ത ബാ​ൻ​ഡാ​യ ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ഷോ​യും ന​ട​ക്കും.

ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ത​ന്നെ കാ​ര​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് അ​ത്യാ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളു​മാ​ണ്. ഒ​ന്നാം സ​മ്മാ​ന​മാ​യി 1000 പൗ​ണ്ടും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 500 പൗ​ണ്ടും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 250 പൗ​ണ്ടും ട്രോ​ഫി​യു​മാ​ണ് വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ല​ഭി​ക്കു​ക.

നാ​ലും അ​ഞ്ചും സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്കും ബെ​സ്റ്റ് അ​പ്പി​യ​റ​ൻ​സി​നും ട്രോ​ഫി​ക​ളും സ്പെ​ഷ്യ​ൽ ക്യാ​റ്റ​ഗ​റി​ക​ളി​ലാ​യി വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ര​ൾ സം​ഗീ​ത​ത്തി​ന്‍റെ അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച "ജോ​യ് ടു ​ദി വേ​ൾ​ഡ്' ഏ​ഴാം പ​തി​പ്പി​ൽ കി​രീ​ടം ചൂ​ടി​യ​ത് ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ബെ​ന​ഡി​ക്ട് സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ ആ​യി​രു​ന്നു.

ഹെ​ർ​മോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് മി​ഡ്‌​ലാ​ൻ​ഡ്സ് ര​ണ്ടാം സ്ഥാ​ന​വും ക​വ​ൻ​ട്രി സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സീ​നാ​യ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ല​ണ്ട​ൻ നാ​ലാം സ്ഥാ​ന​വും സ​ഹൃ​ദ​യ ട​ൺ​ബ്രി​ഡ്ജ് വെ​ൽ​സ് അ​ഞ്ചാം സ്ഥാ​ന​വും നേ​ടി.

ഏ​റ്റ​വും ന​ല്ല അ​വ​ത​ര​ണ​ത്തി​നു​ള്ള "ബെ​സ്റ്റ് അ​പ്പി​യ​റ​ൻ​സ്' അ​വാ​ർ​ഡി​ന് ലെ​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് അ​ർ​ഹ​രാ​യി. യു​കെ​യി​ലെ വി​വി​ധ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ​യും ക്വ​യ​ർ ഗ്രൂ​പ്പു​ക​ളു​ടെ​യും ച​ർ​ച്ചു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സം​ഗീ​ത മ​ത്സ​ര​ത്തി​ൽ ഇ​നി​യും പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള ഗാ​യ​ക സം​ഘ​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് രജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. വേ​ദി: Willenhall Social Club, Robin Hood Road, Coventry CV3 3BB. Contact numbers: 07958236786 / 07720260194 / 07828456564.

Latest News

Corehub Up